Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tamil Cinema

വാ​ഹ​നം ഓ​ടി​ച്ച​ത് താ​ന​ല്ല, അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് റ​ഹ്മാ​ന്‍റെ മ​ക​ൻ

ചെ​ന്നൈ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തെ​ക്കു​റി​ച്ച് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണ​വു​മാ​യി സം​ഗീ​ത സം​വി​ധാ​യ​ക​ൻ എ.​ആ​ർ. റ​ഹ്‌​മാ​ന്‍റെ മ​ക​ൻ എ.​ആ​ർ. അ​മീ​ൻ. തി​ങ്ക​ളാ​ഴ്ച​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പി​ന്ന​ണി ഗാ​യ​ക​നാ​യ അ​മീ​ന് പ​രി​ക്കേ​റ്റി​രു​ന്നു.

ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് അ​പ​ക​ട​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ അ​മീ​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്.

താ​ന​ല്ല വാ​ഹ​നം ഓ​ടി​ച്ച​തെ​ന്ന് അ​മീ​ൻ ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി. എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക് പോ​കു​ന്ന വ​ഴി സു​ഹൃ​ത്തി​ന്‍റെ കാ​റി​ലെ പാ​സ​ഞ്ച​ർ സീ​റ്റി​ലാ​യി​രു​ന്നു ഞാ​ൻ ഉ​ണ്ടാ​യി​രു​ന്ന​ത്. ചെ​റി​യൊ​രു അ​പ​ക​ട​മാ​ണ് സം​ഭ​വി​ച്ച​ത്. ദൈ​വ​കൃ​പ​യാ​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണ്. ഞ​ങ്ങ​ളെ സം​ര​ക്ഷി​ച്ച​തി​ന് സ​ർ​വ​ശ​ക്ത​ന് ന​ന്ദി പ​റ​യു​ന്നു,' അ​മീ​ൻ കു​റി​ച്ചു. പ്രാ​ർ​ഥ​ന​ക​ളു​മാ​യി എ​ത്തി​യ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും ആ​രാ​ധ​ക​ർ​ക്കും അ​മീ​ൻ ന​ന്ദി അ​റി​യി​ച്ചു.

മ​റ്റൊ​രു വാ​ഹ​നം സി​ഗ്‌​ന​ൽ തെ​റ്റി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ഖ​ദീ​ജ റ​ഹ്‌​മാ​ൻ വ്യ​ക്ത​മാ​ക്കി. സു​ഹൃ​ത്ത് ഓ​ടി​ച്ചി​രു​ന്ന കാ​റി​ലെ പാ​സ​ഞ്ച​ർ സീ​റ്റി​ലാ​ണ് അ​മീ​ൻ ഉ​ണ്ടാ​യി​രു​ന്ന​ത്. മു​ന്നി​ലു​ണ്ടാ​യി​രു​ന്ന വാ​ഹ​നം റെ​ഡ് സി​ഗ്‌​ന​ൽ മ​റി​ക​ട​ന്ന് മു​ന്നോ​ട്ട് എ​ടു​ത്ത​താ​ണ് ചെ​റി​യ കൂ​ട്ടി​യി​ടി​ക്ക് കാ​ര​ണ​മാ​യ​ത്. ദൈ​വാ​നു​ഗ്ര​ഹ​ത്താ​ൽ അ​മീ​നും സു​ഹൃ​ത്തും എ​തി​ർ​വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ആ​ളും സു​ര​ക്ഷി​ത​രാ​ണ്, ഖ​ദീ​ജ കു​റി​ച്ചു. അ​നാ​വ​ശ്യ ആ​ശ​ങ്ക​ക​ൾ ഒ​ഴി​വാ​ക്കാ​ൻ വ​സ്തു​ത​ക​ൾ ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷം മാ​ത്രം വാ​ർ​ത്ത​ക​ൾ ന​ൽ​ക​ണ​മെ​ന്നും ഖ​ദീ​ജ അ​ഭ്യ​ർ​ഥി​ച്ചു.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ചെ​ന്നൈ ഗി​ണ്ടി​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​മീ​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന എ​സ്യു​വി​യും ടാ​ക്സി ഹാ​ച്ച്ബാ​ക്ക് കാ​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

Movies

ജ​ന​നാ​യ​ക​ൻ പ്ര​തി​സ​ന്ധി തു​ട​രു​ന്നു; ചി​ത്രം റി​വൈ​സിം​ഗ് ക​മ്മി​റ്റി​ക്ക് വി​ട്ട് സെ​ൻ​സ​ർ ബോ​ർ​ഡ്

ന​ട​ൻ വി​ജ​യ് നാ​യ​ക​നാ​കു​ന്ന ചി​ത്രം ജ​ന​നാ​യ​ക​ന്‍റെ റി​ലീ​സ് പ്ര​തി​സ​ന്ധി തു​ട​രു​ന്നു. സെ​ൻ​സ​ർ ബോ​ർ​ഡ് ചി​ത്രം റി​വൈ​സിം​ഗ് ക​മ്മി​റ്റി​ക്കു വി​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് റി​ലീ​സ് പ്ര​തി​സ​ന്ധി​യി​ലാ​യ​ത്.

അ​തേ​സ​മ​യം അ​വ​സാ​ന നി​മി​ഷ​ത്തി​ലു​ള്ള സെ​ൻ​സ​ർ ബോ​ർ​ഡി​ന്‍റെ അ​പ്ര​തീ​ക്ഷി​ത നീ​ക്ക​ത്തി​ൽ കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ് സി​നി​മ​യു​ടെ നി​ർ​മാ​താ​ക്ക​ൾ.

ഡി​സം​ബ​ർ 19 നാ​യി​രു​ന്നു സെ​ൻ​സ​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ സി​നി​മ ക​ണ്ട​ത്. പ​ത്ത് ക​ട്ടു​ക​ൾ ആ​ണ് അ​ന്ന് സെ​ൻ​സ​ർ ബോ​ർ​ഡ് സി​നി​മ​യ്ക്ക് നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. ക​ട്ടു​ക​ൾ ചെ​യ്ത് നി​ർ​മാ​താ​ക്ക​ൾ വീ​ണ്ടും സി​നി​മ സെ​ൻ​സ​റിം​ഗി​നാ​യി സ​മ​ർ​പ്പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ തു​ട​ർ​ന്ന് പു​തി​യ സെ​ൻ​സ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് സി​നി​മ​യ്ക്ക് ന​ൽ​കി​യി​രു​ന്നി​ല്ല. ഇ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു സി​നി​മ​യു​ടെ റി​ലീ​സ് പ്ര​തി​സ​ന്ധി​ലാ​യി എ​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ ഉ​യ​ർ​ന്ന​ത്.

എ​ച്ച്. വി​നോ​ദ് ആ​ണ് ജ​ന നാ​യ​ക​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ട്രെ​യ്‌​ല​റി​നും പാ​ട്ടു​ക​ൾ​ക്കും മി​ക​ച്ച സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. റി​ലീ​സ് അ​ടു​ത്തി​രി​ക്കെ സെ​ൻ​സ​ർ ബോ​ർ​ഡ് ന​ട​പ​ടി അ​സാ​ധാ​ര​ണ​മെ​ന്നാ​ണ് ടി​വി​കെ വൃ​ത്ത​ങ്ങ​ൾ പ്ര​തി​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സെ​ൻ​സ​ർ ബോ​ർ​ഡി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് നി​ർ​മാ​താ​ക്ക​ളാ​യ കെ​വി​എ​ൻ പ്രൊ​ഡ​ക്ഷ​ൻ​സ്.

Movies

ഒടിടിയിൽ തെന്നിന്ത്യന്‍ സിനിമകളുടെ ആവേശപ്പൂരം

ചെന്നൈ: വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിൽ പ്രേക്ഷകശ്രദ്ധ നേടിയ പുതിയ തെന്നിന്ത്യൻ സിനിമകളുടെ സ്ട്രീമിംഗ് തുടങ്ങി.

1. എല്‍ (മലയാളം)

ഹൊറര്‍-ആക്‌ഷന്‍-ക്രൈം ത്രില്ലര്‍ സ്ത്രീകളുടെ തിരോധാനവും കൊലപാതകവുമായി ബന്ധപ്പെട്ട കഥയാണു പറയുന്നത്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍, സ്ത്രീകള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നതു കാണുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥയായ രേണുകയെ ചുറ്റിപ്പറ്റിയാണ് ഈ അന്വേഷണാത്മക ഹൊറര്‍ ത്രില്ലര്‍ ചിത്രം നീങ്ങുന്നത്. 1980-കളില്‍ ഹംഗറിയിലും മറ്റു രാജ്യങ്ങളിലും നടന്ന ചില കേസുകളുമായി അന്വേഷണ ഉദ്യോഗസ്ഥ സമാനതകള്‍ കണ്ടെത്തുന്നു. വിഷ്ണു, അമൃത മേനോന്‍, ബിഗ് ബോസ് ഫെയിം സന്ധ്യ മനോജ് തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ജിയോ ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിച്ചു.

2. ആര്യന്‍ (തമിഴ്)

തമിഴിലെ പ്രേക്ഷകപ്രീതി നേടിയ ചിത്രം ആര്യന്‍ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചു. ഒടിടിയിലും ചിത്രത്തിനു വലിയ സ്വീകാര്യതയാണു ലഭിക്കുന്നത്. എഴുത്തുകാരനായ നമ്പി എന്നയാള്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഡിസിപി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍റെ കഥയാണ് ആര്യന്‍ പറയുന്നത്. കുറ്റകൃത്യം നടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് മാത്രമാണ് എഴുത്തുകാരന്‍ ഓരോ ഇരയുടെയും പേര് വെളിപ്പെടുത്തുന്നത്. ഭീഷണി പൊതുജനങ്ങള്‍ക്കിടയില്‍ പരക്കുമ്പോള്‍, ഇരകളെ രക്ഷിക്കാന്‍ ഓഫീസര്‍ നടത്തുന്ന സാഹസികമായ ശ്രമങ്ങളും ചിത്രം പറയുന്നു. വിഷ്ണു വിശാല്‍, സെല്‍വരാഘവന്‍, ശ്രദ്ധ ശ്രീനാഥ്, മാനസ ചൗധരി, താരക് പൊന്നപ്പ, രാജ റാണി പാണ്ഡ്യന്‍ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.

3. ആണ്‍ പാവം പൊള്ളാത്തത് (തമിഴ്)

ഐടി പ്രഫഷണലായ ശിവന്‍റെയും പുരോഗമനവാദിയായ ഭാര്യയുടെയും കഥയാണ് ആണ്‍ പാവം പൊള്ളാത്തത് പറയുന്നത്. ഇരുവരുടെയും അഭിപ്രായ വ്യത്യാസങ്ങളും പരസ്പരവിരുദ്ധമായ പ്രത്യയശാസ്ത്രങ്ങളും നിറഞ്ഞ അവരുടെ ദാമ്പത്യജീവിതത്തിലെ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ഒടുവില്‍ ദമ്പതികള്‍ വേര്‍പിരിയാന്‍ തീരുമാനിക്കുന്ന ഘട്ടംവരെ സിനിമയെത്തുന്നു. കോടതിമുറിയിലെ രംഗങ്ങളിലൂടെയും ഗാര്‍ഹിക സംഘര്‍ഷങ്ങളിലൂടെയും സിനിമ മുന്നോട്ടുപോകുന്നു. റിയോ രാജ്, മാളവിക മനോജ്, ആര്‍ജെ വിഘ്‌നേശ്കാന്ത്, ഷീല രാജ്കുമാര്‍, ജെന്‍സണ്‍ ദിവാകര്‍, എ. വെങ്കിടേഷ്, രാജാ റാണി പാണ്ഡ്യന്‍, ഉമാ രാമചന്ദ്രന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ജിയോഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിച്ചു.

4. മാസ് ജതാര (തെലുങ്ക്)

തെലുങ്ക് സൂപ്പര്‍താരം രവി തേജയുടെ മാസ് ജതാര ആരാധകര്‍ ആഘോഷിച്ച ചിത്രമാണ്. നീതിബോധമുള്ള ഒരു റെയില്‍വേ പോലീസ് ഉദ്യോഗസ്ഥനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്‍റെ കഥ പുരോഗമിക്കുന്നത്. ലഹരിമാഫിയയുമായുള്ള സംഘര്‍ഷങ്ങളും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ഇതിനിടയിലെ നായകന്‍റെ പ്രണയവും കുടുംബസംഘര്‍ഷങ്ങളും മാസ് ജതാരയുടെ ഭാഗമാകുന്നു.
രവി തേജയ്‌ക്കൊപ്പം ശ്രീലീല, രാജേന്ദ്ര പ്രസാദ്, നവീന്‍ ചന്ദ്ര എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചു.

5. റോണി (കന്നഡ)

കന്നഡിയിലെ പ്രേക്ഷകപ്രീതി നേടിയ ആക്‌ഷന്‍ ക്രൈം ത്രില്ലര്‍ ചിത്രങ്ങളിലൊന്നാണ് റോണി. കുറ്റകൃത്യങ്ങളുടെ ഇരുണ്ട ലോകമാണ് ചിത്രം പറയുന്നത്. കിരണ്‍ രാജ്, സമീക്ഷ, അപൂര്‍വ, പി രവിശങ്കര്‍, ഉഗ്രം മഞ്ജു, യാഷ് ഷെട്ടി എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. സീ5-ല്‍ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു.

Latest News

Corehub Up